രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ ദേശീയ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കേരളം. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്ന പേരിൽ സാംസ്കാരിക സമ്മേളനം ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
എറണാകുളം ടൗൺ ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും വെല്ലുവിളികളെ നേരിടുന്ന കാലഘട്ടത്തിൽ സാംസ്കാരിക മേഖലയിലൂടെ മതനിരപേക്ഷതയെ ഉയർത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ......
ദോഹ: അക്ഷര നഗരി അസോസിയേഷന്റെ രണ്ടാമത് ഓണാഘോഷം 2025 ഒക്ടോബർ മാസം 3 തീയതി വെള്ളിയാഴ്ച ഒലിവ് ഇന്റർനാഷണൽ സ്കൂൾ, തുമാമ - ദോഹ യിൽ വെച്ച് നടത്തപ്പെടും.......

ദോഹ:എൻഡോവ്മെന്റ്സ് (ഔഖാഫ്) മന്ത്രാലയത്തിലെയും ഇസ്ലാമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിലെയും സകാത്ത് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് രാജ്യത്തുടനീളം പ്രവർത്തിക്കുന്ന കമ്പനികൾക്കായി സമഗ്രമായ സകാത്ത് കണക്കുകൂട്ടൽ സേവനംഉറപ്പാക്കുന്നു.
ഇസ്ലാമിക ശരീഅത്തിന് അനുസൃതമായി കൃത്യമായ സകാത്ത് ബാധ്യതകൾ നിർണ്ണയിക്കുന്നതിന് വാർഷിക സാമ്പത്തിക പ്രസ്താവനകളുടെ സൂക്ഷ്മമായ അവലോകനം ഈ സേവനത്തിൽ ഉൾപ്പെടുന്നു.കണക്കാക്കിയ സകാത്ത് തുക വിശദീകരിക്കുന്ന ഒരു ഔദ്യോഗിക സാക്ഷ്യപ്പെടുത്തിയ കത്ത് കമ്പനികൾക്ക് നൽകും.
ഈ സൗജന്യ സേവനം വർഷം മുഴുവനും കമ്പനികൾക്ക് ലഭ്യമാണെന്ന്ഔഖാഫിന്റെ സകാത്ത് സേവന വകുപ്പിലെ ഗവേഷണ പഠന വിഭാഗം മേധാവി ഡോ. ഈസ നാസർ അൽ സയീദ് പറഞ്ഞു.2025 ന്റെ തുടക്കം മുതൽ, ഏക ഉടമസ്ഥാവകാശ കമ്പനികളും ജോയിന്റ്-സ്റ്റോക്ക് കമ്പനികളും ഉൾപ്പെടെ 100 ലധികം കമ്പനികളുടെ സകാത്ത് കണക്കാക്കിയിട്ടുണ്ടെന്നും അവയിൽ നിന്ന് നൽകേണ്ട സകാത്ത് തുകകളെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശേഖരിക്കുന്ന എല്ലാ സകാത്ത് ഫണ്ടുകളും ഖത്തറിനുള്ളിൽ തന്നെ ഡിപ്പാർട്ട്മെന്റിന്റെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ സ്വീകർത്താക്കൾക്ക് 100% വിതരണം ചെയ്യുന്നുവെന്ന് ഡോ. ......
ദോഹ: കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) സംഘടിപ്പിച്ച "മീറ്റ് ദി ലീഡർ"പരിപാടിയിൽ
മുൻമന്ത്രി കെ ടി ജലീൽ
മുഖ്യാതിഥിയായി.
കേരളത്തിന്റെ സാമ്പത്തിക ഭൂപ്രകൃതിയുടെ നേട്ടങ്ങൾ എടുത്തുകാണിച്ചുകൊണ്ട് മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ പരിഗണിക്കേണ്ട നിർണായക ഘടകങ്ങളെക്കുറിച്ച് ഡോ. കെ.ടി. ......
ദോഹ: ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ ഹിലാൽ ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ ഫിനാൻസ് മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കും, തൊഴിൽ തേടുന്നവർക്കും, അവരുടെ കരിയറിൽ മുന്നേറ്റം കൈവരിക്കാൻ സഹായകമാകുന്ന സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സി.എം.എ) കോഴ്സ് അവയർനസ് പരിപാടി സംഘടിപ്പിച്ചു.
ഫോക്കസ് വില്ലയിൽ നടന്ന പരിപാടി ഫോക്കസ് ഖത്തർ സി.ഒ.ഒ. അമീർ ഷാജി ഉദ്ഘാടനം ചെയ്തു. ......
വാഴക്കാലയിൽ വർമ്മ ഹോംസ് ഡയറക്ടർ ഡോ. മിനി വർമ്മ നിർവഹിക്കുന്നു. കെ.......
കൊച്ചി: മനുഷ്യര്‍ പ്രത്യാശയുള്ളവരും ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നു പോകാത്തവരുമായിരിക്കണമെന്ന് കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. ഹെവന്‍ലി ഫീസ്റ്റ് റീച്ച് വേള്‍ഡ് വൈഡിന്റെ 21-ാം വാര്‍ഷികത്തിന്റെ ഭാഗമായി സെലിബ്രേറ്റിംഗ് ഫ്രീഡം ബൈ എംപവറിംഗ് ലൈവ്സില്‍ നൂറ് വനിതകള്‍ക്ക് തയ്യല്‍ മെഷീന് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവകാരുണ്യ പ്രവര്‍ത്തനം ദൈവനിയോഗമാണ്. ......
കൊച്ചി: രാജ്യവ്യാപകമായ ടയര്‍ സുരക്ഷാ ബോധവത്ക്കരണ സംരംഭത്തിന്റെ ഭാഗമായി ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന് (ആത്മ) എറണാകുളം പ്രസ് ക്ലബ്ബുമായി കൈകോര്‍ത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ടയര്‍ പരിചരണവും അറ്റകുറ്റപ്പണിയും സംബന്ധിച്ച് പ്രത്യേക സെഷന് നടത്തി.
കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, വാഹനമോടിക്കുന്നവര്‍ എന്നിവരുള്‍പ്പെടെ രാജ്യത്തുടനീളമുള്ള 20,000-ത്തിലധികം വ്യക്തികളിലേക്കാണ് ആത്മ എത്തിച്ചേരുന്നത്.
വാഹനത്തിനും റോഡിനും ഇടയിലുള്ള ഒരേയൊരു സമ്പര്‍ക്ക പോയിന്റാണ് ടയറുകള്‍ എന്നതിനാല്‍ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ആത്മ പ്രതിനിധികള്‍ ഊന്നിപ്പറഞ്ഞു. ടയറില്‍ മോശമായി നടത്തുന്ന അറ്റകുറ്റപ്പണികള്‍ ഗുരുതരമായ റോഡ് അപകടത്തിന് കാരണമാകുമെന്ന് ആത്മ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്കി. ......
ദോഹ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആസ്ഥാനമായി ഡൽഹിയിൽ പുതുതായി യാതാർഥ്യമാക്കിയ ഖാഇദേ മില്ലത്ത് സെന്റർ ഉത്ഘാടന ദിന സന്തോഷത്തിൽ കെഎംസിസി ഖത്തർ ആഹ്ലാദ സദസ്സ് സംഘടിപ്പിച്ചു. രാജ്യ തലസ്ഥാനത്ത് അഭിമകരമായ അസ്തിത്വത്തിന്റെ സന്ദേശമുയർത്തി വിവിധ സൗകര്യങ്ങളോടെ സ്ഥാപിതമായ ബഹുനില സമുച്ചയമാണ് ഖാഇദേ മില്ലത്ത് സെന്റർ. ......